പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

അറസ്റ്റുണ്ടാകില്ല; കൂടുതല്‍ പേരെ ചോദ്യം ചെയ്‌തേക്കും; രേഖകള്‍ കണ്ടെത്തുക മാത്രമാണ് ലക്ഷ്യമെന്ന് ED

 


മാസപ്പടി കേസിലെ ഇഡി നടപടിയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആരുടെയും അറസ്റ്റ് ഇന്നുണ്ടാകില്ല. രേഖകള്‍ കണ്ടെത്തുക മാത്രമാണ് ലക്ഷ്യമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങള്‍ വ്യക്തമാക്കി. പിണറായി വിജയന്റെ മകള്‍ വീണ വിജയനെ ഉള്‍പ്പെടെ മൂന്ന് പേരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അനില്‍ ആനന്ദ പണിക്കര്‍, സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ മകന്‍ ശരണ്‍ എസ് കര്‍ത്ത എന്നിവരെ ഇഡി ചോദ്യം ചെയ്യുന്നുണ്ട്.

കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്‌തേക്കും. പിണറായി വിജയനെ ചോദ്യം ചെയ്യുന്നില്ല എന്നും ഇഡി വ്യക്തമാക്കി. രാവിലെ ആറിന് തുടങ്ങിയ പരിശോധന ഇപ്പോള്‍ നാല് മണിക്കൂര്‍ പിന്നിട്ടു.പിണറായി വിജയന്റെ കണ്ണൂരിലെയും തിരുവനന്തപുരത്തെയും വീടുകള്‍ ഉള്‍പ്പെടെ പന്ത്രണ്ട് ഇടങ്ങളില്‍ ഇ.ഡി റെയ്ഡ് പുരോഗമിക്കുകയാണ്. മുന്‍മന്ത്രിയും പിണറായി വിജയന്റെ മകള്‍ വീണയുടെ ഭര്‍ത്താവുമായ പി എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും, സിഎംആര്‍എല്‍, എക്‌സാലോജിക് എന്നിവയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും ഒരേ സമയം ഇ.ഡിയുടെ പരിശോധന പുരോഗമിക്കുകയാണ്.

മാസപ്പടി എക്ക്‌സാലോജിക്ക് ഇടപാടിലെ സാമ്പത്തിക ഇടപാടുകളുടെ രേഖ തേടിയാണ് ഇഡി പരിശോധന നടക്കുന്നത്. കേസില്‍ വീണ വിജയന്റെ സാമ്പത്തിക ഇടപാടുകള്‍, സാമ്പത്തിക സ്രോതസിന്റെ ഇടപാടുകള്‍, കമ്പനിയുടെ വിവരങ്ങള്‍, പിണറായി വിജയന്റെ വിവരങ്ങള്‍ എന്നിവയാകും പരിശോധിക്കുകയെന്നാണ് ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.