തിരുവനന്തപുരം: പിണറായി വിജയൻ്റെ മകൾ വീണയുടെ എക്സാലോജിക്ക മാസപ്പടികേസുമായി ബന്ധപ്പെട്ട് പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വാടക വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിയ ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച രണ്ട് വാഹനങ്ങളാണ് അക്രമിച്ചത്. രോഷാകുലരായ സി.പി എം പ്രവർത്തകർ ഇട്ടിയ കൊണ്ടും കൈ കൊണ്ടും ഇടിച്ച് വാഹനത്തിൻ്റെ ചില്ലുകൾ തകർക്കുകയായിരുന്നു. സമാധാനപരമായി പ്രതിഷേധിക്കുമെന്നാണ് നേതാക്കൾ പറഞ്ഞിരുന്നത് എന്നാൽ പ്രവർത്തകർ ഇഡി ഉദ്യോഗസ്ഥർക്കെതിരെ കുപ്പിയും ചെരിപ്പും എറിയുകയും അക്രമം നടത്തുകയുമായിരുന്നു.

