പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

‘അപകടകാരികളായ നായകളെ കൊല്ലാം’; മൃഗ സ്‌നേഹികളുടെ അപേക്ഷ തള്ളി സുപ്രീം കോടതി


ന്യൂഡെൽഹി: അപകടകാരികളായ നായകളെ ദയാവധം ചെയ്യാൻ സുപ്രീം കോടതി അനുമതി. 2025 നവംബർ ഏഴിന് പൊതുയിടങ്ങളിൽ നിന്ന് തെരുവുനായ്‌ക്കളെ നീക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ മൃഗ സ്‌നേഹികൾ സമർപ്പിച്ച അപേക്ഷ തള്ളിയാണ് സുപ്രീം കോടതിയുടെ അനുമതി.

മുൻ ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. കോടതി നിർദ്ദേശങ്ങൾ നടപ്പിലാക്കുന്ന ഉദ്യോഗസ്‌ഥർക്കെതിരെ എഫ്ഐആറോ ക്രിമിനൽ നടപടിയോ സ്വീകരിക്കരുതെന്നും സുപ്രീം കോടതി കർശന നിർദ്ദേശം നൽകി.

നിർദ്ദേശങ്ങൾ നടപ്പാക്കിയ കാര്യങ്ങൾ ചീഫ് സെക്രട്ടറിമാർ ഓഗസ്‌റ്റ് അഞ്ചിനുള്ളിൽ ഹൈക്കോടതികളെ ബോധിപ്പിക്കണം. ഹൈക്കോടതികൾ നവംബർ 17നുള്ളിൽ സുപ്രീം കോടതിയിൽ വിവരം സമർപ്പിക്കണം. ഉത്തരവിൽ മാറ്റം വരുത്താനാകില്ല. നായ്‌ക്കളെ പുതിയ സ്‌ഥലങ്ങളിലേക്ക് മാറ്റുന്നത് അവരിൽ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും ഇത് ആക്രമണങ്ങൾ വർധിപ്പിക്കുമെന്നതുമായിരുന്നു മൃഗ സംരക്ഷണ പ്രവർത്തകരുടെ വാദം.

എന്നാൽ, ജസ്‌റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻവി അംജാരിയ എന്നിവരടങ്ങുന്ന ബെഞ്ച് ഈ വാദത്തോട് വിയോജിച്ചു. പൊതു സ്‌ഥലങ്ങളിലെ തെരുവുനായ്‌ക്കളുടെ സാന്നിധ്യം ആശങ്കാജനകമായ രീതിയിൽ വർധിപ്പിച്ചിരിക്കുകയാണെന്ന് കോടതി നിരീക്ഷിച്ചു. കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് നേരെ തെരുവുനായ്‌ക്കളുടെ ആക്രമണം ഉണ്ടാകുന്ന സംഭവങ്ങൾ അവഗണിക്കാൻ കഴിയില്ലെന്നും കോടതി വ്യക്‌തമാക്കി.

അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ പ്രോട്ടോക്കോളുകളിൽ ഇടപെടാൻ തക്കതായ കാരണങ്ങളൊന്നും ഹരജിക്കാർക്ക് ചൂണ്ടിക്കാണിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കോടതി കൂട്ടിച്ചേർത്തു. തെരുവുനായ്‌ക്കളുടെ പെരുപ്പത്തിൽ അനുസരിച്ചു ആവശ്യമായ അടിസ്‌ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാരുകൾ പരാജയപ്പെട്ടതായി കോടതി വിമർശിച്ചു.

ആസൂത്രണമില്ലാതെയാണ് വന്ധ്യംകരണവും വാക്‌സിനേഷനും നടപ്പാക്കിയത്. കൃത്യമായ ദീർഘവീക്ഷണത്തോടെ സംസ്‌ഥാനങ്ങൾ പ്രവർത്തിച്ചിരുന്നെങ്കിൽ സ്‌ഥിതി ഇത്രയും വഷളാകില്ലായിരുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.