പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കണ്ണൂരില്‍ എസ്‌എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം; എസ് പി ഓഫീസിലേക്ക് ഇരച്ചുകയറി പ്രവര്‍ത്തകര്‍, കമ്മീഷണറുടെ വാഹനത്തിൻ്റെ ചില്ല് പൊട്ടി

 

             


                                                                                      

കണ്ണൂർ:കണ്ണൂർ എസ് പി ഓഫീസിലേക്ക് എസ്‌എഫ്‌ഐ നടത്തിയ മാർച്ചില്‍ സംഘർഷം. പൊലീസ് ബാരിക്കേഡ് തകർത്ത് പ്രവർത്തകർ ഓഫീസിലേക്ക് ഇരച്ചു കയറി.

സംഘർഷത്തില്‍ കമ്മീഷണറുടെ വാഹനത്തിൻ്റെ ചില്ല് പൊട്ടി. ബാരിക്കേഡും വശത്തുണ്ടായിരുന്ന മതിലും തകർത്താണ് എസ്‌എഫ്‌ഐ പ്രവർത്തകർ ഓഫീസിനുള്ളിലേക്ക് കയറിയത്. ഇവരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമം നടത്തിയെങ്കിലും വലിയ ഉന്തും തള്ളും ഉണ്ടാകുകയായിരുന്നു. ഡിഐജി സ്ഥലത്തെത്തിയിട്ടുണ്ട്.




Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.