പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ട്രെയില്‍ യാത്രക്കാര്‍ ഇത് അറിയാതെ പോകല്ലേ ! ട്രെയിൻ സര്‍വീസുകളില്‍ മാറ്റം

 


             

കൂടുതല്‍ ആളുകളും ദീർഘ ദൂരയാത്രകള്‍ക്കും മറ്റും ഉപയോഗിക്കുന്നത് ട്രെയിനുകളാണ്. എന്നാല്‍ അപ്രതീക്ഷിതമായി ട്രെയിൻ സർവീസുകളില്‍ മാറ്റം ഉണ്ടാകുന്നത് ആളുകളുടെ യാത്രകളെ ബാധിക്കാറുണ്ട്.

ട്രെയിൻ സർവീസുകളിലെ മാറ്റം റെയില്‍വേ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെയ്ക്കാറുണ്ട്. പാലക്കാട്, മധുരൈ റെയില്‍വേ ഡിവിഷനുകളില്‍ ട്രാക്ക്‌ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിൻ സർവീസുകളില്‍ മാറ്റമുണ്ട്. ഷൊർണൂർ ജങ്ഷൻ - നിലമ്പൂർ റോഡ് മെമു (66325) 10, 17, 24, 31 ദിവസങ്ങളിലെ സർവീസുകള്‍ പൂർണമായി റദ്ദാക്കിയതായിട്ടാണ് അറിയിച്ചിരിക്കുന്നത്.

ഷൊർണൂർ ജങ്ഷൻ - നിലമ്പൂർ റോഡ് മെമു (66325) 10, 17, 24, 31 ദിവസങ്ങളിലെ സർവീസുകള്‍ പൂർണമായി റദ്ദാക്കി. 09, 16, 23, 30 ദിവസങ്ങളില്‍ സർവീസ്‌ നടത്തുന്ന തിരുവനന്തപുരം നോർത്ത് - നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസ് (16349) ഷൊർണൂർ ജങ്ഷനില്‍ യാത്ര അവസാനിപ്പിക്കും.

7, 11, 14 ദിവസങ്ങളില്‍ പാലക്കാട് ജങ്‌ഷൻ -- തിരുച്ചെന്തൂർ എക്സ്പ്രസ് (16731), 8, 13 ദിവസങ്ങളില്‍ തിരുച്ചെന്തൂർ -- പാലക്കാട് ജങ്‌ഷൻ എക്സ്പ്രസ് (16732) ട്രെയിനുകള്‍ മധുര, മാനാമധുര, വിരുദുനഗർ വഴിതിരിച്ചുവിടും.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.