പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

നട അടച്ച സമയത്തെ ശബരിമലയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു; യൂട്യൂബര്‍ക്കെതിരെ കേസ്

 


 ശബരിമല നട അടച്ചിരിക്കുന്ന സമയത്തെ വീഡിയോ ചിത്രീകരിച്ച് പോസ്റ്റ് ചെയ്ത സംഭവത്തില്‍ കേസെടുത്ത് പമ്പ പൊലീസ്. സംഭവത്തില്‍ അന്വേഷണം നടത്തും. കേസെടുത്തതിന് പിന്നാലെ വീഡിയോ യൂട്യൂബില്‍ നിന്നും നീക്കി. ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ചിരിക്കുന്ന സ്പെഷ്യല്‍ കമ്മീഷണര്‍ ആര്‍ ജയകൃഷ്ണന്‍ പമ്പ പൊലീസിനോടും വനംവകുപ്പിനോടും റിപ്പോര്‍ട്ട് തേടുകയായിരുന്നു. തുടര്‍ന്നാണ് പമ്പാ പൊലീസ് കേസെടുത്തത്. ശബരിമലയില്‍ നിന്നുള്ള വീഡിയോകള്‍ പതിവായി എടുക്കാറുള്ള യുട്യൂബറാണ് വീഡിയോ അപ്ലോഡ് ചെയ്തത്.

'നട അടച്ചതിനുശേഷം ശബരിമലക്കാഴ്ച' എന്ന തലക്കെട്ടില്‍ 10 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഏപ്രില്‍ 24നായിരുന്നു അപ്ലോഡ് ചെയ്തത്. ശബരിമല നട അടച്ചു കഴിഞ്ഞാല്‍ അധികൃതര്‍ക്കല്ലാതെ മുകളിലേക്ക് പോകാന്‍ ആര്‍ക്കും അനുവാദം ഇല്ലെന്നിരിക്കെ അതീവ സുരക്ഷാ മേഖലയിലേക്ക് ഇയാള്‍ എങ്ങനെ കടന്നുവെന്ന് അന്വേഷിക്കും.

പൊലീസ് ചെക്കിംഗ് പോയിന്റും കടന്ന് നീലിമല ബോട്ടം, നീലിമല ടോപ്പ്, അപ്പാച്ചിമേട്, ശബരീപീഠം, മരക്കൂട്ടം, ചന്ദ്രാനന്ദന്‍ റോഡ്, വലിയ നടപ്പന്തല്‍ വഴിയാണ് ഇയാള്‍ പതിനെട്ടാംപടിക്ക് താഴെയെത്തിയത്. ഇതിന്റെ ദൃശ്യങ്ങളാണ് പകര്‍ത്തിയത്. ആളൊഴിഞ്ഞ പതിനെട്ടാംപടിയും അതിന് മുകളിലെ കൊടുമരത്തിന്റെ ഭാഗങ്ങളും കാണിച്ചാണ് വീഡിയോ അവസാനിപ്പിക്കുന്നത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.