പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

എൽഡിഎഫിന്റെ വിധി നിർണയിച്ച മണ്ഡലങ്ങൾ, തളിപ്പറമ്പിലും പയ്യന്നൂരിലും വിയർത്ത് സിപിഎം

 


കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് പുരോ​ഗമിക്കവെ, ഇടതുകോട്ടകളിൽ വൻ വോട്ടുചോർച്ച. കഴിഞ്ഞ തവണ വമ്പൻ വിജയം നേടിയ തളിപ്പറമ്പിൽ നിലവിൽ എൽഡിഎഫ് സ്ഥാനാർഥി പി.കെ. ശ്യാമള പിന്നിലായി. അതോടൊപ്പം മൃ​ഗീയ ഭൂരിപക്ഷം ലഭിക്കുന്ന പയ്യന്നൂരിൽ രണ്ടാം റൗണ്ട് പൂർത്തിയായപ്പോൾ വെറും അയ്യായിരം വോട്ട് മാത്രമാണ് ലീഡ് നേടിയത്. വിമതരുടെ പ്രവേശനത്തോടെ ശ്രദ്ധേയമായ മണ്ഡലങ്ങളാണ് രണ്ടും.

 പയ്യന്നൂരിൽ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഉന്നയിച്ച കെ. കുഞ്ഞകൃഷ്ണനാണ് വിമതനായി മത്സരിച്ചത്. യുഡിഎഫ് പിന്തുണ നൽകി. ഇവിടെ കനത്ത മത്സരമാണ് നടക്കുന്നത്. പി.കെ. ശ്യാമളയെ സ്ഥാനാർഥിയായി നിശ്ചയിച്ചതിനെ തുടർന്നാണ് ടി.കെ. ​ഗോവിന്ദൻ വിമതനായി രം​ഗപ്രവേശനം ചെയ്തത്. പിന്നാലെ യുഡിഎഫ് പിന്തുണ നൽകി. കടുത്ത മത്സരമാണ് ഇവിടെയും നടക്കുന്നത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.