പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർ മൂല്യനിർണയം: വെബ്സൈറ്റുകൾ ജൂൺ ഒന്നു മുതൽ പ്രവർത്തനമാരംഭിക്കും

 


സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർ മൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള വെബ്സൈറ്റുകൾ ജൂൺ ഒന്നു മുതൽ പ്രവർത്തനമാരംഭിക്കും. പുനർ മൂല്യനിർണയം ഇന്നലെ അവസാനിക്കും എന്നായിരുന്നു നേരത്തെ വ്യക്തമാക്കിയത്. എന്നാൽ ഉത്തര പേപ്പർ പകർപ്പ് ലഭ്യമാക്കുന്നതിലെ സൈറ്റുകൾ അടക്കം വ്യാപക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് തീയതി ജൂൺ ഒന്നിലേക്ക് മാറ്റിയത്.

വിശദമായ അവലോകന യോഗത്തിന് ശേഷമാണ് വെബ്സൈറ്റുകളുടെ പ്രവർത്തനം ജൂൺ ഒന്ന് മുതൽ ആരംഭിക്കാനുള്ള തീരുമാനം. സിബിഎസ്ഇയെ സഹായിക്കാൻ നിയോഗിച്ച പ്രത്യേക സംഘം തകരാറുകൾ കണ്ടെത്തി പരിഹരിച്ചതായി CBSE വൃത്തങ്ങൾ വ്യക്തമാക്കി. അടുത്തമാസം ഒന്നു മുതൽ സുതാര്യമായി പുനർ മൂല്യം നിർണയത്തിന് അപേക്ഷിക്കാനുള്ള സൈറ്റുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ അറിയിച്ചു. വിദ്യാർഥികൾക്ക് ഏതെങ്കിലും തരം പരാതികളോ സംശയമോ ഉണ്ടെങ്കിൽ ടോൾ ഫ്രീ നമ്പറിലോ മേൽവിലാസത്തിലോ ബന്ധപ്പെടാം.

സംശയനിവാരണത്തിനായി വിദ്യാർഥികൾക്ക് 1800 11 8004 എന്ന ടെലി-കൗൺസിലിംഗ് നമ്പറിലോ, resultcbse2026@cbseshiksha.in എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.