പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

സ്വകാര്യ ബസ് വൈദ്യുതി തൂണിലിടിച്ചു

 


പാപ്പിനിശ്ശേരി വെസ്റ്റേൺ ഇന്ത്യ കോട്ടൻസിന് സമീപം സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിച്ചു.തളിപ്പറമ്പിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന നിധിൻ ബസ്സാണ് അപകടത്തിൽപ്പെട്ടത്.

അപകടസമയത്ത് ബസ്സിൽ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല.ഇടിയുടെ ആഘാതത്തിൽ വൈദ്യുത തൂൺ  പൊട്ടി വീണതിനാൽ  ദേശീയപാതയിൽ മണിക്കൂറുകളോളം വാഹന ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. പ്രദേശത്തെ വൈദ്യുതി വിതരണവും പൂർണ്ണമായി താറുമാറായി.കെഎസ്ഇബിക്ക് ഏകദേശം അമ്പതിനായിരം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.അപകട വിവരമറിഞ്ഞ് പോലീസും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി.തുടർന്ന് ക്രെയിൻ ഉൾപ്പെടെയുള്ള  എത്തിച്ചാണ് റോഡിലേക്ക് പൊട്ടിവീണ വൈദ്യുത തൂണും ബസ്സും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.