തളിപ്പറമ്പ്: തളിപ്പറമ്പ് കോടതി കോംപ്ലക്‌സില്‍ ബോംബ് ഭീഷണി.
ഇന്ന് രാവിലെ 11.40 മണിയോടെ തളിപ്പറമ്പ് കോടതി കോംപ്ലക്‌സ് പരിസരത്ത് സ്‌ഫോടകവസ്തു വച്ചിട്ടുണ്ടെന്ന്കണ്ണൂര്‍ ജില്ലാ റൂറല്‍ പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ക്ക് ഇന്റെര്‍നെറ്റ് കോള്‍ ലഭിച്ചത് പ്രകാരം 11.45 മണിയോടെ തളിപ്പറമ്പ് പോലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ചേര്‍ന്ന് കോടതി കോംപ്ലക്‌സ്, ക്വാര്‍ട്ടേഴ്‌സ്പരിസരങ്ങളില്‍ 12.25 മണിവരെ വിശദമായി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

