പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

മാട്ടൂലിൽ കഞ്ചാവുമായി അസം സ്വദേശി പിടിയിൽ


മാട്ടൂൽ : മാട്ടൂലിൽ നിരോധിത ലഹരിമരുന്നായ കഞ്ചാവുമായി അസം സ്വദേശിയെ പഴയങ്ങാടി പോലീസ് പിടികൂടി. അസം ധുബ്രി ജില്ലയിലെ ചപ്പാർ സ്വദേശി ഹാസൻ അലി (43) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും 745 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:

ശനിയാഴ്ച (23.05.2026) പുലർച്ചെ പഴയങ്ങാടി പോലീസ് സബ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ രാത്രികാല പട്രോളിംഗ് നടത്തുന്നതിനിടെയാണ് സംഭവം. പുലർച്ചെ ഏകദേശം 02:30-ഓടെ മാട്ടൂൽ നോർത്ത് ജസിന്ത ഭാഗത്തെ 12A-ാം നമ്പർ സ്ട്രീറ്റിൽ വെച്ചാണ് പ്രതിയെ പോലീസ് സംഘം കണ്ടെത്തിയത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളെ പരിശോധിച്ചപ്പോഴാണ് വിൽപനയ്ക്കായി സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെടുത്തത്.

പ്രതിക്കെതിരെ എൻ.ഡി.പി.എസ് (NDPS) നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. സബ് ഇൻസ്‌പെക്ടർ കൃഷ്ണപ്രിയ ഉണ്ണിക്കാണ് കേസന്വേഷണത്തിന്റെ ചുമതല. പഴയങ്ങാടി എസ്.ഐ (ഗ്രേഡ്) മുഹമ്മദ് സലീം കെ.എസ് ആണ് എഫ്.ഐ.ആർ രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.