പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആന ഇടഞ്ഞു പാപ്പാനെ ചവിട്ടി കൊന്നു

 



തൃശ്ശൂര്‍:  ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടി കൊന്നു.

ശ്രീക്കുട്ടന്‍ (25) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം. വാഴ്വാടി കാശിനാഥന്‍ എന്ന ആനയാണ് ഇടഞ്ഞത്.

കഴിഞ്ഞ ദിവസം രാത്രി നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെ ഇതേ ആന തെറ്റിയിരുന്നു. ആനയുടെ കൂടെ നടന്നിരുന്ന രണ്ട് പേര്‍ വീഴുകയും ചെയ്തു. ഉടന്‍ തന്നെ പാപ്പാന്‍മാര്‍ ആനയെ നിയന്ത്രിച്ച്‌ ആനകളെ കെട്ടിയിരുന്ന ദേവസ്വം പറമ്പായ കൊട്ടിലായ്ക്കലില്‍ തളയ്ക്കുകയായിരുന്നു. എന്നാല്‍ ഇന്ന് ഉച്ചയോടെ വീണ്ടും അക്രമാസക്തനായ ആന തളച്ചിരുന്ന പറമ്പിലെ താല്‍ക്കാലിക ഷെഡ് തകര്‍ക്കുകയും പാപ്പാന്‍മാരെ ആക്രമിക്കുകയുമായിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.