പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

മാനന്തവാടിയിൽ കാറുകൾ കൂട്ടിയിടിച്ച് കണ്ണൂർ ചിന്മയ വിദ്യാർത്ഥി മരിച്ചു

 

കണ്ണൂർ: മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയിലെ കാര്യംമ്പാടിയിൽ കാറുകൾ കൂട്ടിയിടിച്ച് കണ്ണൂരിലെ ചിന്മയ വിദ്യാലയ വിദ്യാർത്ഥി മരിച്ചു. നീലേശ്വരം കിഴക്കൻ കൊഴുവലിലെ മർച്ചന്റ് നേവി ഉദ്യോഗസ്‌ഥനും കണ്ണൂർ സിറ്റി കൊടപ്പറമ്പിലെ ഓഷ്യാനസ് ഫ്ലാറ്റിൽ താമസക്കാരനുമായ രഞ്ജിത് കുമാറിന്റെ മകൻ മിലിന്ത് ( 15) ആണ് മരിച്ചത്. 

അപകടത്തിൽ രഞ്ജിത്ത് കുമാർ (46), ഭാര്യ പ്രിയ (40), മകൾ ആരുഷി (7) എന്നിവർക്കും പരിക്കേറ്റു ആരുഷിക്ക് തലക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇന്നലെ രാത്രി 10 കാലോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ നാലുപേരെയും വയനാട് വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മിലിന്ത് ഇന്നലെ ഉച്ചയ്ക്ക് മരണപ്പെടുകയായിരുന്നു. 

ഗുണ്ടൽപേട്ടിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരുന്നതിനിടയിലാണ് അപകടമുണ്ടായത്. മിലിന്തിന്റെ മൃതദേഹം മാനന്തവാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടതിനു ശേഷം ഇന്ന് മൃതദേഹം നീലേശ്വരത്ത് എത്തിക്കും. കണ്ണൂർ ചിന്മയ വിദ്യാലയത്തിലെ വിദ്യാർഥിയാണ് ഇത്തവണ പത്താം ക്ലാസ്സിലേക്ക് പാസായതായിരുന്നു മിലിന്ത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.