പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പഴയങ്ങാടിയിലെ വാഹനാപകടം: ചികിത്സയിലായിരുന്ന രാമന്തളി സ്വദേശി മുഹമ്മദ് മരണപ്പെട്ടു.

 



പയ്യന്നൂർ: വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന രാമന്തളി സ്വദേശി മരണപ്പെട്ടു. രാമന്തളി കൊവ്വപ്പുറത്ത് താമസിക്കുന്ന മൗവളപ്പിൽ കൊവ്വൽ പുരയിൽ മുഹമ്മദ് (60) ആണ് ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരണപ്പെട്ടത്.

കഴിഞ്ഞ ജനുവരി 5-ന് രാവിലെ 10 മണിയോടെ പഴയങ്ങാടി താവം റെയിൽവേ മേൽപാലത്തിനടുത്ത് വെച്ച് ഇയാൾ സഞ്ചരിച്ച സ്കൂട്ടിയിൽ ഗുഡ്‌സ് ഓട്ടോയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്നു. വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിഞ്ഞുവരികയായിരുന്നു. 

ഭാര്യ: റഹീമ (പഴയങ്ങാടി).

മകൾ: ഫാത്തിമ.

പരേതരായ കൊവ്വപ്പുറത്ത് അഹമ്മദിന്റെയും മൗവളപ്പിൽ കൊവ്വൽ പുരയിൽ പാത്തുമ്മയുടെയും മകനാണ്.

സഹോദരങ്ങൾ: സാറ, മറിയം, റുഖിയ, ജമീല, ജമാൽ, പരേതയായ ഹവ്വ.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.