പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കണ്ണൂർ : പൊലീസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

 


വെള്ളരിക്കുണ്ട്: കാസർക്കോട് വെള്ളരിക്കുണ്ടിൽ പൊലീസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, വനിത എ.എസ്.ഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷ ഡ്രൈവർ കുങ്ങഞ്ചാൽ സ്വദേശി രാജു (33)ആണ് മരിച്ചത്.

വെള്ളരിക്കുണ്ട് ഗവ: ആശുപത്രിക്ക് സമീപം ഇന്ന് രാത്രിയാണ് അപകടം ഉണ്ടായത് . സ്‌കൂട്ടറുമായി കൂട്ടിയിടിച്ച ഓട്ടോ നിയന്ത്രണം വിട്ട് പൊലീസ് ജീപ്പിലിടിച്ചതാണെന്ന് പറയുന്നു. വെള്ളരിക്കുണ്ട് സ്റ്റേഷനിലെ എ.എസ്.ഐ കൗസല്യയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. പൊലീസ് ഉദ്യോഗസ്ഥൻ്റെ വിരമിക്കൽ ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു ഉദ്യോഗസ്ഥർ.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.