അഴീക്കോട് പുന്നക്കപ്പാറയിൽ പടക്കം പൊട്ടിയുണ്ടായ അപകടത്തിൽ ഒരു കുട്ടി മരിച്ചു. പുന്നക്കപ്പാറയിലെ ഉബൈദിൻ്റെ മകൻ അമാൻ (9) ആണ് മരിച്ചത്.
ഇന്ന് രാവിലെ പുന്നക്കപ്പാറയിലെ ഗ്രൗണ്ടിൽ പടക്കം പൊട്ടിക്കുന്നതിനിടെയായിരുന്നു അപകടം. മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു.

