കണ്ണൂർ : പിലാത്തറ കെഎസ്ടിപി റോഡിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം. ഉച്ചക്ക് ഒന്നരയോടെയാണ് പിലാത്തറ കോക്കാടിൽ മീൻ ലോറിയും ചരക്ക് ലോറിയും കൂട്ടിയിടിച്ചത്. മീൻലോറി ഡ്രൈവർ അഷ്ഫാക്ക് ക്യാബിനിൽ കുടുങ്ങി. അഗ്നിരക്ഷാ സേനയെത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ഇയാളെ പുറത്ത് എടുത്തത്. അഷ്ഫാക്കിനെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടർന്ന് ഏറെ നേരം ഗതാഗതം സ്തംഭിച്ചു.

