പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പയ്യന്നൂർ ഏഴിലോടിന് സമീപം കാർ തലകീഴായി മറിഞ്ഞ് നാല് വിദ്യാർത്ഥികൾക്ക് പരിക്ക്

  


പയ്യന്നൂര്‍: ദേശീയപാതയില്‍ ഏഴിലോടിനു സമീപം ഓടിക്കൊണ്ടിരുന്ന കാര്‍ തലകീഴായി മറിഞ്ഞ് നാലുയുവാക്കള്‍ക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട് ഇരിയ സ്വദേശികളും സഹപാഠികളുമായ ജഗന്‍(19), അര്‍ജുന്‍(19), ജിതിന്‍(19), നവനീത്(19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം. സുഹൃത്തുക്കളായ നാലുപേരും പറശിനിക്കടവ് ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെയാണ് അപകടം. 

പരിക്കേറ്റവരെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ്പയ്യന്നൂരിൽ നിന്നും ഫയര്‍ഫോഴ്‌സെത്തുമ്പോഴേക്കും അപകട വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.