കണ്ണൂർ ഏഴോം കണ്ണോം സ്വകാര്യ ബസും ബൈക്കും കുട്ടിയിടിച്ച് ഒരാൾ മരിച്ചു. ഏഴോം കൊട്ടില ഓണപ്പറമ്പിലെ പി. എ മുഹമ്മദ് ഫഹീം (19) ആണ് മരിച്ചത്.
ബൈക്കിൽ ഉണ്ടായിരുന്ന ഗുരുതരമായി പരിക്കേറ്റ അബ്റാർ (19)നെ മംഗലാപുരത്തേ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി. എം എസ് എഫ് ഓണപ്പറമ്പ ശാഖ ട്രഷറ റാണ് മരണപ്പെട്ട ഫഹീം.

