പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

‘ലോക മലയാളികൾക്ക് നന്ദി’; നീണ്ട 20 വർഷത്തെ കാത്തിരിപ്പിനുശേഷം ജന്മനാട്ടിലെത്തി അബ്ദുള്‍ റഹീം

 


നീണ്ട 20 വർഷത്തെ കാത്തിരിപ്പിനുശേഷം ജന്മനാട്ടിലെത്തി അബ്ദുള്‍ റഹീം. ലോക മലയാളികൾക്ക് നന്ദിയെന്ന് അദ്ദേഹം പറഞ്ഞു. സഹായിച്ചവർക്ക് നന്ദിയെന്നും ഈദ് മുബാറക് ആശംസകളും അദ്ദേഹം നേർന്നു. ഉമ്മയെ കെട്ടിപ്പിടിച്ച നിമിഷം വികാരാധീനനായി. സഹായിച്ച എല്ലാവർക്കും നന്ദിയെന്ന് റഹീമിൻ്റെ സഹോദരൻ ക‍ഴിഞ്ഞ ദിവസം നസീർ പ്രതികരിച്ചിരുന്നു. സൗദി  ക‍ഴിഞ്ഞ രണ്ട് പതിറ്റാണ്ടോളം ജയിലിൽ ക‍ഴിയുകയായിരുന്നു.

ബലിപെരുന്നാളിന് മുൻപ് എത്താൻ കഴിയുമെന്ന് പ്രതിക്ഷിക്കുന്നുവെന്ന് എല്ലാവർക്കും നന്ദിയെന്നും റഹീമിൻ്റെ സഹോദരൻ നാസർ ക‍ഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 20 വർഷം മുമ്പ് ഡ്രൈവർ ജോലിക്കായി സൗദിയിലെത്തിയ റഹീം, സ്പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ മരിക്കാനിടയായ സംഭവത്തിലാണ് ജയിലിലായത്.

മനഃപൂർവമല്ലാത്ത കൈപ്പിഴയായിരുന്നു അപകടകാരണമെന്ന് വ്യക്തമായെങ്കിലും വധശിക്ഷയാണ് റഹീമിനെ തേടിയെത്തിയത്. എന്നാൽ, ലോകമലയാളികൾ ഒന്നടങ്കം കൈകോർത്ത് സമാഹരിച്ച 34 കോടി രൂപ ദയാധനമായി നൽകിയതോടെയാണ് വധശിക്ഷയിൽ നിന്ന് റഹീം രക്ഷപ്പെട്ടത്. ഇതിനുപിന്നാലെ റിയാദിലെ ക്രിമിനൽ കോടതി റഹീമിന്, സൗദി പൊതുനിയമപ്രകാരം തടവുശിക്ഷ പൂർത്തിയാക്കണമെന്ന് വിധിക്കുകയായിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.