പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കണ്ണൂര്‍ പൊയിലൂരില്‍ കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസുകാരന് പരുക്കേറ്റു

 


പാനൂർ: കൊളവല്ലൂർ പൊലിസ് സ്‌റ്റേഷൻ പരിധിയിലെപൊയിലൂരില്‍ കളിക്കുന്നതിനിടെസ്റ്റീല്‍ ബോംബ് പൊട്ടി 13 വയസുകാരന് പരുക്കേറ്റു.

വടക്കെ പൊയിലൂരില്‍ വാടക ക്വാർട്ടേഴ്സില്‍ താമസിക്കുന്ന ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹദി (13) നാണ് പരിക്കേറ്റത്. കളിക്കുന്നതിനിടെയാണ് സ്‌ഫോടനം.

സ്റ്റീല്‍ ബോംബ് എങ്ങനെ കുട്ടിക്ക് ലഭിച്ചുവെന്നതിനെ കുറിച്ച്‌ കൊളവല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി. പരിക്കേറ്റ കുട്ടിയെ തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലേക്ക് മാറ്റി. നിർമ്മാണത്തിന് ശേഷം ആരെങ്കിലും ഉപേക്ഷിച്ചതാവാം സ്റ്റീല്‍ ബോംബെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം. പ്രദേശത്ത് പൊലിസ് റെയ്ഡ് നടത്തിയെങ്കിലും മറ്റു ബോംബുകളൊന്നും കണ്ടെത്തിയിട്ടില്ല.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.