പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

സ്വര്‍ണവില വീണ്ടും താഴേക്ക്; ഇന്നത്തെ നിരക്കുകള്‍ അറിയാം


സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. പവന് 1000 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില്‍പ്പന വില 1,13,080 രൂപയായി. ഗ്രാമിന് 14135 രൂപയും ഇന്ന് നല്‍കേണ്ടി വരും. ഇന്നലത്തെ അപേക്ഷിച്ച് ഗ്രാമിന് 125 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

ഇറാന്‍-അമേരിക്ക സമാധാന ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങുവെന്ന വാര്‍ത്തയും ഇറാന്‍ ഒടുവില്‍ വഴങ്ങിയെന്ന ട്രംപിന്റെ പ്രഖ്യാപനവും ആഗോള വിപണിയെ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്. യുഎസ് ക്രൂഡ് വില 1.49 ശതമാനം കുറഞ്ഞു. സ്വര്‍ണവില 10 ഡോളര്‍ കുറഞ്ഞ് ഔണ്‍സിന് 4790 ഡോളറിലെത്തി.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് റെക്കോര്‍ഡ് നിരക്ക്. കഴിഞ്ഞ ആഴ്ചകളില്‍ സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടങ്ങളുണ്ടാകുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.