പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ആറുവയസു തികയാൻ മൂന്ന് മാസം ബാക്കിയുള്ളവർക്കും ഒന്നാംക്ലാസ് പ്രവേശനം ,ഇളവുമായി സി.ബി.എസ്.ഇ

 


കൊച്ചി: ഒന്നാം  ക്ലാസ്  പ്രവേശനത്തിന് കുറഞ്ഞ പ്രായം ആറുവയസ് തന്നെയാണെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി. അതേസമയം ആറുവയസ് തികയാൻ മൂന്നുമാസം ബാക്കിയുള്ളവർക്കും പ്രവേശനം അനുവദിക്കാൻ ഇളവ് ലഭിക്കുമെന്നും  അധികൃതർ അറിയിച്ചു. 

കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്‌കൂൾസ് കേരള  (സി.സി.എസ്.കെ) സംഘടിപ്പിച്ച സ്‌കൂൾ മാനേജ്‌മെന്റുകളുടെയും പ്രിൻസിപ്പൽമാരുടെയും  യോഗത്തിൽ  സി.ബി.എസ്.ഇ പരീക്ഷാ കൺട്രോളർ ഡോ. സന്യം ഭർദ്വാജ്, അഫിലിയേഷൻ ജോയിന്റ് സെക്രട്ടറി ജയപ്രകാശ് ചതുർവേദി എന്നിവരാണ് ഇക്കാര്യം വിശദീകരിച്ചത്. 

ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) 2020ഉം വിദ്യാഭ്യാസ അവകാശ നിയമവും (ആർ.ടി.ഇ) അനുസരിച്ച്  ഒന്നാംക്ലാസ്  പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ആറുവയസാണെന്ന് അധികൃതർ ആവർത്തിച്ചു. നിശ്ചിതപ്രായത്തിന് മൂന്നുമാസം മുമ്പ് പ്രവേശനം നൽകാൻ ഇളവുകൾ അനുവദിച്ചിട്ടുണ്ട്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.