ഗാർഹികാതിക്രമ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടവർക്ക് വേണ്ടി ശാസ്ത്ര നടത്തിവരുന്ന അഭയ കേന്ദ്രത്തിൽ താമസക്കാരും ജീവനക്കാരും സംഘാടകരും സഹകാരികളും ചേർന്ന് വിഷു ക്കൂട്ടായ്മയൊരുക്കി. ശാസ്ത ഡയരക്ടർവി.ആർ. വി ഏഴോമിന്റെ അദ്ധ്യക്ഷതയിൽ നടന്നപരിപാടിയിൽ ഏഴോം പഞ്ചായത്ത് അംഗങ്ങൾ ഇ. സുരേഷ് ബാബു, എം.പിഗോപി നാഥൻ, റിട്ട. പോലീസ് സബ് ഇൻസ്പക്ടർ ഫിലിപ്പ് ടി. സൈമൺ, മുൻ ഗ്രാമീൺ ബാങ്ക്, മാനേജർ സി.എം. മുരളീധരൻ, കെ.എൻ ശ്രീദേവി ടീച്ചർ, സന്ധ്യ. കെ.എസ്, ഷീജ കെ. ആദിദേവ് കെ.എം.,ശാസ്ത്ര സിക്രടരി പട്ടുവംപി.പി. കുഞ്ഞിരാമൻ ഷെൽട്ടർ ഹോം സുപ്രണ്ട് സുജ.എൻ തുടങ്ങിയവർ വിഷു സന്ദേശം നൽകി.
പ്രകൃതിയിൽ രാവും പകലും തുല്യമായ അപൂർവദിനങ്ങളിലൊന്നാണ് മേടവിഷു എന്നും മീനമാസത്തിലെ കൊടും ചൂടിൽ നിന്നും വർഷാരംഭത്തിന്റെ ശീതളമായ ഫലഭൂയിഷ്ടതയിലേക്ക് പ്രകൃതി മാറുന്ന മഹോൽസവമാണ് അത് എന്നും മണ്ണെറിഞ്ഞാൽ പൊന്നു വിളയുന്ന മലയാളക്കരയുടെ മഹത്തായ കാർഷികോൽസവ മാണ് വിഷുഎന്നും കൂട്ടായ്മയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
പ്രകൃതിയിൽ നമ്മൾ വിളയിച്ചെടുത്ത കാർഷിക വിഭവങ്ങൾക്കും ധനധാന്യാദികൾക്കും നടുവിൽ ഒരുക്കി വെക്കുന്ന കണ്ണാടിയിൽ നമ്മളെ തന്നെ നമ്മൾക്ക്കാണാനും ആത്മാഭിമാനം കൊള്ളാനുമുള്ള അവസമൊരുക്കുന്ന അതിമഹത്തായ ഉൽവമാണ് വിഷു എന്നും അഭിപ്രായമുണ്ടായി. പരിപാടിയുടെ ഭാഗമായി വിഷുക്കൈനേട്ടവും പുതുവസ്ത്രദാനവും നടന്നു. വിവിധ പ്രദേശങ്ങളിൽ നിന്നും അഭയ കേന്ദ്രത്തിൽ എത്തിയവർ വ്യത്യസ്തങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ച് കൂട്ടായ്മയെ ആകർഷകമാക്കി.

