പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

എട്ട് കുപ്പി മദ്യവുമായി സ്ത്രീ പോലീസ് പിടിയില്‍

 



പെരിങ്ങോം: അളവില്‍ കൂടുതല്‍ മദ്യം കൈവശം വെച്ചതിന് സ്ത്രീക്കെതിരെ കേസ്.

പെരിങ്ങോം കുപ്പോളിലെ നമ്പിടത്തില്‍ വീട്ടില്‍ കൃഷ്ണന്റെ ഭാര്യ എന്‍.ജാനകിയെയാണ്(69)പെരിങ്ങോം എസ്.ഐ പി.ജില്‍സ് കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

ഇന്നലെ വൈകുന്നേരം 4.15 ന് പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് ജാനകി പിടിയിലായത്.

ഇവരില്‍ നിന്ന് 500 മില്ലി ലിറ്റര്‍ ഗോല്‍ക്കൊണ്ട എന്ന ബ്രാണ്ടിയുടെ 8 കുപ്പി പിടിച്ചെടുത്തു.

കുപ്പോള്‍ കോളനിക്ക് സമീപത്തെ വാട്ടര്‍ടാങ്ക് പരിസരത്ത് പ്ലാസ്റ്റിക്ക് സഞ്ചിയുമായി സംശയകരമായ സാഹചര്യത്തില്‍ കണ്ട ജാനകിയെ ചോദ്യം ചെയ്തപ്പോഴാണ് മദ്യം കണ്ടെത്തിയത്.

സി.പി.ഒ പി.കെ.രേഷ്മ, ഡ്രൈവര്‍ സി.പി.ഒ മനീഷ് എന്നിവരും എസ്.ഐയോടൊപ്പം ഉണ്ടായിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.