പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ഇനി ഈ ഫോണുകളില്‍ വാട്‌സ്ആപ്പ് ലഭിക്കില്ല, ലക്ഷക്കണക്കിന് ഉപയോക്താക്കളെ ബാധിക്കും.

 



വാഷിങ്ടണ്‍: വാട്‌സ്ആപ്പ് ഈ വര്‍ഷം അവസാനത്തോടെ പഴയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ ലഭ്യമാകില്ല. ഉപയോക്താക്കള്‍ക്ക് ഡിവൈസുകള്‍ അപ്‌ഗ്രേഡ് ചെയ്തില്ലെങ്കില്‍ വാട്സ്ആപ്പിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെടും. റിപ്പോര്‍ട്ട് അനുസരിച്ച് ആന്‍ഡ്രോയിഡ് 6ല്‍ താഴെയുള്ള പഴയ അപ്ഡേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകളില്‍ 2026 സെപ്റ്റംബര്‍ 8 മുതല്‍ വാട്‌സ്ആപ്പ് ലഭ്യമാകില്ല. ഇതിനര്‍ത്ഥം ആന്‍ഡ്രോയിഡ് 5.0, 5.1 എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഡിവൈസുകളില്‍ ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ല എന്നാണ്.

2014 ന് മുമ്പ് പുറത്തിറക്കിയ നിരവധി പഴയ സ്മാര്‍ട്ട്‌ഫോണുകളെ ഈ മാറ്റം ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാലഹരണപ്പെട്ട ആന്‍ഡ്രോയിഡ് സോഫ്‌റ്റ്വെയര്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്ന സാംസങ്, സോണി, എച്ച്ടിസി, എല്‍ജി, ഹുവാവേ തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നുള്ള പഴയ ഉപകരണങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടേക്കാം. ഉപയോക്താക്കള്‍ അവരുടെ ആന്‍ഡ്രോയിഡ് പതിപ്പ് ക്രമീകരണങ്ങളില്‍ പരിശോധിച്ച് സാധ്യമെങ്കില്‍ അവരുടെ സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് നിര്‍ദേശം. പുതിയ അപ്‌ഡേറ്റുകള്‍ പിന്തുണയ്ക്കുന്നില്ലെങ്കില്‍, പുതിയ സ്മാര്‍ട്ട്‌ഫോണിലേക്ക് മാറുക എന്നതാണ് ഏക പോംവഴി.

സോണി: Xperia Z4, Z3, Z5 സീരീസുകള്‍, സാംസങ്: Galaxy S6 ലൈനപ്പ്, Galaxy Note 4, Note 5, tlmWÀ: Honor 4, 6, 7,വണ്‍പ്ലസ്: OnePlus One, OnePlus 2, അസ്യൂസ്: Zenfone 2 സീരീസ്, ലെനോവ: K3 Note, A7000 തുടങ്ങിയ മോഡല്‍ ഫോണുകള്‍ കൈവശമുള്ളവര്‍ക്ക്, പുതിയൊരു ഫോണിലേക്ക് മാറാത്ത പക്ഷം വാട്‌സ്ആപ്പ് സേവനം പൂര്‍ണമായും നഷ്ടപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഫോണ്‍ മോഡലുകളുടെ പട്ടികയില്‍ മാറ്റങ്ങള്‍ ഉണ്ടാകാമെന്നും വാട്‌സ്ആപ്പ് ഹെല്‍പ്പ് സെന്റര്‍ അറിയിക്കുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.