പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

വോട്ട് ചെയ്യാൻ മഷി പുരട്ടിയ വിരലില്‍ ചൊറിച്ചിലും വേദനയും, പിന്നാലെ വിരലിലെ തൊലി പൊളിഞ്ഞതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വോട്ടര്‍

 


                                                                                             

വോട്ട് ചെയ്ത സമയത്ത് വിരലില്‍ പുരട്ടിയ മഷി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കിയതായി ആരോപണം. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായതിനാല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് പള്ളുരുത്തി പി ഡി റോഡിലെ തട്ടാപറമ്പില്‍ ടി വി സനല്‍ ബാബു.

വോട്ട് രേഖപ്പെടുത്തുന്നതിനിടെ തേച്ച മഷി ചൂണ്ട് വിരലിലും നടു വിരലിലും വീണതായി സനല്‍ ബാബു പറയുന്നു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം വിരലില്‍ ചൊറിച്ചിലും വേദനയും അനുഭവപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി. പിന്നീട് വിരലിലെ തൊലി പൊളിഞ്ഞ് പോയി, പൊള്ളലേറ്റത് പോലെ വേദനയും നീറ്റലും ഉണ്ടായെന്നും പറയുന്നു.

തുടർന്ന് സർക്കാർ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും ആവശ്യമായ മരുന്നുകള്‍ ലഭ്യമല്ലാത്തതിനാല്‍ പുറത്ത് നിന്ന് വാങ്ങാൻ നിർദേശിച്ചതായും സനല്‍ ബാബു ആരോപിക്കുന്നു. വോട്ട് ചെയ്തതിനെ തുടർന്നുണ്ടായ പരിക്കിന് ചികിത്സ ഉറപ്പാക്കുകയും നഷ്ടപരിഹാരം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് അദ്ദേഹം പരാതി നല്‍കി.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.