പഴയങ്ങാടി: അതിയടം പാലോട്ട്കാവിലെ വിഷുവിളക്ക് ഉത്സവം 14 മുതൽ 21 വരെ നടക്കും. 14-ന് രാവിലെ ഒൻപതിന് ക്ഷേത്രം തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ ഗണപതിഹോമം. വൈകീട്ട് മാടായിക്കാവിൽ പോയി തൊഴുതുവരവ്. 15-ന് പുലർച്ചെ അഞ്ചിന് പാലോട്ട് ദൈവം പുറപ്പാട്, കണികാണൽ.
വൈകീട്ട് അതിയടം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽനിന്ന് ഊർക്കഴത്തിന്റെ കലവറനിറയ്ക്കൽ ഘോഷയാത്ര, രാത്രി ഗാനമേള. 16-ന് അടുത്തില ഊർക്കഴത്തിന്റെ കാഴ്ചവരവ്, കരിമരുന്ന് പ്രയോഗം. 17-ന് കുളപ്പുറം ഊർക്കഴത്തിന്റെ കാഴ്ചവരവ്, വെടിക്കെട്ട്. 18-ന് വൈകീട്ട് ഭജന, ശ്രീസ്ഥ ഊർക്കഴത്തിന്റെ കാഴ്ചവരവ്. 19-ന് വൈകീട്ട് നാടകം. 20, 21 തീയതികളിൽ പുലർച്ചെ മുതൽ വിവിധ തെയ്യങ്ങൾ. 21-ന് ഉച്ചയ്ക്ക് ഒന്നിന് പാലോട്ട് ദൈവം പുറപ്പാട്. രാത്രി ആറാടിക്കലോടെ ഉത്സവം സമാപിക്കും.

