പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

സ്ത്രീകള്‍ക്ക് KSRTC ബസുകളില്‍ സൗജന്യ യാത്ര; യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

 


കൊച്ചി :നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി യുഡിഎഫ് പ്രകടന പത്രിക ‘ഇന്ദിരാ ഗ്യാരന്റി’ പുറത്തിറക്കി.ക്ഷേമ പെൻഷനുകള്‍ വർധിപ്പിക്കുന്നതിനൊപ്പം സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കർഷകർക്കും മുൻഗണന നല്‍കുന്ന നിരവധി സുപ്രധാന പ്രഖ്യാപനങ്ങളാണ് പത്രികയിലുള്ളത്. ഉമ്മൻചാണ്ടിയുടെ പേരില്‍ സൗജന്യ ആരോഗ്യ ഇൻഷുറൻസും, സംസ്ഥാനത്ത് സമാധാനം ഉറപ്പാക്കാൻ പ്രത്യേക വകുപ്പും പത്രിക വിഭാവനം ചെയ്യുന്നു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഢിയാണ് പത്രിക പുറത്തിറക്കിയത്.

ക്ഷേമ പെൻഷനുകള്‍ 3000 രൂപയായി വർധിപ്പിക്കുമെന്നും, സ്ത്രീകള്‍ക്ക് കെഎസ്‌ആർടിസി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുമെന്നും പത്രിക വാഗ്ദാനം ചെയ്യുന്നു. എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപവരെയുള്ള സൗജന്യ ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്’ പദ്ധതി നടപ്പിലാക്കും എന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. കൂടാതെ, സാമൂഹിക സുരക്ഷാ പെൻഷൻ ഔദാര്യത്തിനു പകരം അവകാശമാക്കുന്നതിനായി നിയമം കൊണ്ടുവരുമെന്നും പത്രികയില്‍ വ്യക്തമാക്കുന്നു.

സ്ത്രീ ശാക്തീകരണത്തിനും യുവജനക്ഷേമത്തിനും വിദ്യാഭ്യാസത്തിനും പ്രകടന പത്രിക വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. കോളജ് വിദ്യാർഥിനികള്‍ക്ക് പ്രതിമാസം 1,000 രൂപ ധനസഹായം നല്‍കുമെന്നും , യുവജനങ്ങള്‍ക്ക് ബിസിനസ് ആരംഭിക്കുന്നതിന് അഞ്ച് ലക്ഷം രൂപയുടെ പലിശ രഹിത വായ്‌പ ലഭ്യമാക്കുമെന്നും പത്രിക പറയുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള ഗാർഹിക കുറ്റകൃത്യങ്ങളും സ്ത്രീധന പീഡനങ്ങളും തടയാൻ ‘അവള്‍ക്കൊപ്പം’ പദ്ധതിയും , സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തിനായി ‘ഷീ ഹോസ്‌പിറ്റല്‍’ സംവിധാനവും ആരംഭിക്കും.

വിദ്യാഭ്യാസ മേഖലയില്‍ വയനാട് ജില്ലയില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ‘ട്രൈബല്‍ യൂണിവേഴ്‌സിറ്റി’ സ്ഥാപിക്കുമെന്നും , ക്യാമ്ബസുകളില്‍ റാഗിങ് തടയാൻ ‘Sidharthan Anti ragging & Student Welfare Act’ നടപ്പിലാക്കുമെന്നും , വിദ്യാർഥികള്‍ക്കെതിരായ ജാതീയ വിവേചനങ്ങള്‍ അവസാനിപ്പിക്കാൻ ‘രോഹിത് വെമുല നിയമം’ കൊണ്ടുവരുമെന്നും പത്രിക ഉറപ്പുനല്‍കുന്നു. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമുള്ള ജില്ലകളില്‍ സ്ഥിരമായ അധിക ബാച്ചുകള്‍ അനുവദിക്കുമെന്നും പ്രഖ്യാപനമുണ്ട്.

സാമൂഹിക സുരക്ഷാ മേഖലയില്‍ വിശപ്പു രഹിത കേരളം ഉറപ്പാക്കുന്നതിനായി ‘ഇന്ദിര കാൻ്റീനുകള്‍’ ആരംഭിക്കും. പാവപ്പെട്ടവർക്ക് കുറഞ്ഞ ചെലവില്‍ വിവാഹം നടത്താൻ ആധുനിക സൗകര്യങ്ങളുള്ള ‘സ്നേഹ സുമംഗലി വിവാഹ മണ്ഡപങ്ങള്‍ സ്ഥാപിക്കാനും, അഞ്ചു വർഷംകൊണ്ട് അഞ്ചു ലക്ഷം പേർക്ക് ഭവനം നല്‍കാനും യുഡിഎഫ് ലക്ഷ്യമിടുന്നു. കാർഷിക, മത്സ്യബന്ധന മേഖലകള്‍ക്കും സുപ്രധാന വാഗ്ദാനങ്ങളുണ്ട്. പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കുമെന്നും, റബ്ബറിന് 300 രൂപ താങ്ങുവില ഉറപ്പാക്കി സിയാല്‍ മോഡലില്‍ റബ്ബർ കമ്ബനി ആരംഭിക്കുമെന്നും പത്രിക പറയുന്നു. നെല്ലിന് 35 രൂപാ സംഭരണ വില നല്‍കാനും പണം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കാൻ സ്ഥിരം സംവിധാനം ഏർപ്പെടുത്താനും പദ്ധതിയുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്കായി ഫിഷറീസ് സബ് പ്ലാൻ നടപ്പിലാക്കുമെന്നും പത്രിക വ്യക്തമാക്കുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.