പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പൂട്ടിയിട്ട വീട്ടിൽ മോഷണം

 


                                         

                                                         

കണ്ണൂർ:എളയാവൂരിൽ പൂട്ടിയിട്ട വീട്ടിൽ വാതിൽ തകർത്ത് പണവും സിസിടിവി ഉപകരണങ്ങളും കവർന്നു. എളയാവൂർ അമ്പലം റോഡിൽ ബദറുദ്ദീൻ പള്ളിക്കു സമീപത്തെ ലാൽ ജോസഫിൻ്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. വീടിൻ്റെ മുൻവശത്തെ വാതിലും മറ്റൊരു വാതിലും തകർത്താണ് മോഷ്‌ടാവ് വീടിനകത്തെത്തിയത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച 18,000 രൂപയും സിസിടിവിയുടെ ഡിവി ആറും വിലപിടിപ്പുള്ള വസ്ത്രങ്ങളും കവർന്നു. ഡിവിആർ കൊണ്ടുപോയതിനാൽ ദൃശ്യങ്ങൾ ലഭ്യമായില്ല.

കണ്ണൂരിൽനിന്ന് ഡോഗ് സ്ക്വാഡും ഫിംഗർ പ്രിൻ്റ് ബ്യൂറോ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവെടുത്തു. കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



⭕⭕⭕⭕⭕⭕


🪀 *പ്രാദേശിക വാർത്തകൾ  തത്സമയം ലഭിക്കുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക*👇🏻


https://chat.whatsapp.com/GGSlZIGjcRzKtlSTaX8e16?mode=gi_t

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.