പിലാത്തറ: പിലാത്തറയില്‍ മല്‍സ്യമാര്‍ക്കറ്റിന് സമീപം നിര്‍ത്തിയിട്ട സ്‌ക്കൂട്ടര്‍ കത്തിനശിച്ചു.ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം.
എച്ചിലാംവയല്‍ സ്വദേശി പൂമാടത്ത് അന്‍വര്‍ സാദാത്ത് മത്സ്യവില്‍പ്പന നടത്തുന്ന കെ.എല്‍-60 ഇ 5728 സ്‌ക്കൂട്ടറാണ് ഇന്ന് രാവിലെ കത്തി നശിച്ചത്.
ഡിക്കിയില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണും കത്തി നശിച്ചിട്ടുണ്ട്.മാര്‍ക്കറ്റില്‍ മത്സ്യം എടുക്കാന്‍ വന്നതായിരുന്നു അന്‍വര്‍.സ്‌ക്കൂട്ടര്‍ നിര്‍ത്തിയിട്ട് ചായകുടിക്കാന്‍ പോയി തിരികെയെത്തുമ്പോഴേക്കും കത്തിനശിച്ചിരുന്നു.ഷോര്‍ട്ട് സര്‍ക്യൂട്ടാണോ എന്ന് സംശയിക്കുന്നുണ്ട്.സംഭവത്തില്‍ ദുരൂഹതയുള്ളതായി പോലീസ് പറഞ്ഞു.

