പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കിണറില്‍ വീണ 82 കാരിയായ വയോധികയെ തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തി

 



തളിപ്പറമ്പ്: കിണറില്‍ വീണ 82 കാരിയായ വയോധികയെ തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തി.

ഏഴോം കാനായി ചേണിച്ചേരി സി.വി.ലക്ഷ്മിക്കുട്ടിയാണ് വീട്ടുകിണറില്‍ വീണത്.ഇന്നലെ ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം.14 കോല്‍ ആഴമുള്ള കിണറില്‍ 4 കോല്‍ വെള്ളമുണ്ടായിരുന്നു.

തളിപ്പറമ്പില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ആര്‍.രതീഷിന്റെ നേതൃത്വത്തില്‍ അഗ്നിശമനസേന എത്തുമ്പോഴേക്കും സമീപവാസികളായ രണ്ടുപേര്‍ കിണറില്‍ ഇറങ്ങിയിരുന്നു.

റെസ്‌ക്യൂ നെറ്റ് ഉപയോഗിച്ച് അഗ്നിശമനസേന കരയിലെത്തിച്ച ലക്ഷ്മിക്കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

സേനാംഗങ്ങളായ ടി.വിപിന്‍, കെ.ധനേഷ്, കെ.വി.രാജീവന്‍, ഹോംഗാര്‍ഡ് രാജേഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.