പയ്യന്നൂര്‍: യുവാവിനെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ സാരിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
രാമന്തളി കുന്നത്തെരുവിലെ പി.ടി.വൈശാഖ്(36) ആണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടത്.
ഉടന്‍ കെട്ടറുത്ത് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍
എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.
അച്ഛന്‍: പി.മോഹനന്‍, അമ്മ: പി.ടി.ഗിരിജ.
സഹോദരന്‍: പി.ടി.ഹരീഷ്.
ഭാര്യ: ടി.പി.ആതിര.
മക്കള്‍: വാമിക, ആരുഷ്.
സംസ്‌കാരം നാളെ.

