പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

മലയാളി നഴ്‌സിങ് വിദ്യാർഥിയെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി

 


ബെംഗളൂരു: മലയാളി വിദ്യാർഥിയെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി. ബിടിഎൽ സ്‌കൂൾ ഓഫ് നഴ്‌സിങ്ങിലെ രണ്ടാംവർഷ നഴ്‌സിങ് വിദ്യാർഥിയായ ആദിത്യനെയാണ് (19) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം അരുവിക്കര സ്വദേശിയാണ്.

നാലുപേരുള്ള മുറിയിലാണ് ആദിത്യൻ താമസിച്ചിരുന്നത്. ഇന്നലെ ഉച്ചയ്‌ക്ക് ഒപ്പമുള്ളവർ കോളേജിൽ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് ഹോസ്‌റ്റൽ മുറിയിൽ ആദിത്യനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തുടർന്ന് കോളേജിൽ വിവരം അറിയിക്കുകയായിരുന്നു. കോളേജ് അധികൃതർ ബന്ധുക്കളെയും വിവരം അറിയിച്ചു. പോസ്‌റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. മരണകാരണം വ്യക്‌തമല്ല.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.