കൊയിലാണ്ടി:കൊയിലാണ്ടി സ്വദേശി അദ്വൈത് (18) ആണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അപകടം. പ്ലസ് വൺ വിദ്യാർഥിയാണ് അദ്വൈത്.
പടക്കം പൊട്ടിക്കുന്നതിനിടെ ഗുണ്ട് പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കൊയിലാണ്ടി പൊലീസ് കേസെടുത്തു

