പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പാമ്പ് ആഞ്ഞുകൊത്തി, കടികൊണ്ടത് പാന്റ്സിൽ; തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് 11-കാരൻ

 



കോഴിക്കോട്: നാദാപുരം കല്ലാച്ചിയിൽ 11 വയസുകാരൻ പാമ്പ് കടിയേൽക്കാതെ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു. കല്ലാച്ചി പാലോറോത്ത് മുക്കിലെ പൂലോറോത്ത് ഹാരിസിന്റെ മകൻ അബ്‌ദുൽ റാനിഷിനെയാണ് വീട്ടുമുറ്റത്ത് വെച്ച് പാമ്പ് കൊത്തിയത്. എന്നാൽ, കടികൊണ്ടത് പാൻറ്സിൽ ആയതിനാൽ കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

വെള്ളിയാഴ്‌ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്‌കൂട്ടറിൽ നിന്ന് സാധനം എടുക്കുന്നതിനിടെയാണ് സ്‌കൂട്ടറിന് പിന്നിൽ നിന്ന് പാമ്പ് കൊത്തിയത്. പാന്റ്സിന് കൊത്തേറ്റതോടെ റാനിഷ് ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ വീട്ടുകാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.

ആദ്യം പാമ്പിന് പിന്നിൽ പൂച്ച ഓടുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. പൂച്ചയിൽ നിന്ന് രക്ഷപ്പെടാൻ പാമ്പ് കാറിനടിയിലേക്ക് ഇഴഞ്ഞുനീങ്ങി. പിന്നീട് സ്‌കൂട്ടറിന് പിന്നിലെത്തി. ഇതിനിടയിൽ സ്‌കൂട്ടറിൽ നിന്ന് സാധനങ്ങൾ എടുക്കാൻ വേണ്ടി പോകുന്നതിനിടെയാണ് റാനിഷിനെ പാമ്പ് ആഞ്ഞുകൊത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.