പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കണ്ണൂർ സെൻട്രൽ ജയിലിൽ പരിശോധന; തടവുകാരുടെ സെല്ലിൽ നിന്ന് സ്മാർട്ട്ഫോൺ പിടികൂടി

 


​ കണ്ണൂർ : പള്ളിക്കുന്നിലെ കണ്ണൂർ സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയിൽ തടവുകാരുടെ സെല്ലിൽ നിന്ന് സ്മാർട്ട്ഫോൺ പിടികൂടി. ജയിൽ വാർഡൻമാർ ഇന്നലെ നടത്തിയ പരിശോധനയിലാണ് രണ്ടാം ബ്ലോക്കിലെ സെല്ലിൽ നിന്ന് സിംകാർഡുള്ള സ്മാർട്ട്ഫോൺ കണ്ടെത്തിയത്. സംഭവത്തിൽ ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ജയിലിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാണെങ്കിലും ലഹരി വസ്തുക്കളും മൊബൈൽ ഫോണുകളും തടവുകാരിലേക്ക് എത്തുന്നത് വലിയ വെല്ലുവിളിയായി തുടരുകയാണ്. വരുംദിവസങ്ങളിലും ജയിലിൽ പരിശോധന കൂടുതൽ കർശനമാക്കുമെന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചു.

നേരത്തെ, ജയിലിനുള്ളിലേക്ക് കഞ്ചാവ്, മദ്യം, നിരോധിത പുകയില ഉൽപ്പന്നങ്ങൾ എന്നിവ എറിഞ്ഞു കൊടുത്ത മൂന്നുപേരെ കണ്ണൂർ ടൗൺ പോലീസ് പിടികൂടിയിരുന്നു. കഴിഞ്ഞ ജൂലൈയിൽ ഗോവിന്ദച്ചാമി ജയിൽ ചാടിയതിനെത്തുടർന്ന് ജയിലിൽ അതീവ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ജയിൽ അധികൃതർക്ക് വലിയ തലവേദനയായി മാറിയിരിക്കുകയാണ്.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.