പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പയ്യന്നൂർ:ആറു വയസുകാരിയെ പീഡിപ്പിച്ച മധ്യവയസ്‌ക്കൻ റിമാൻഡിൽ

 



പയ്യന്നൂർ:ലൈംഗികമായി പിഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പോക്സോ ചുമത്തി അറസ്റ്റു ചെയ്തു.പയ്യന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബാലികയാണ് പീഡനത്തിനിരയായത്.

 വീട്ടിൽ അമ്മയോടൊപ്പംപണിക്ക് എത്തി യതായിരുന്നു കുട്ടി ഇതിനിടെയാണ് രാഘവൻ ലൈംഗികാതിക്രമം നടത്തിയത്. ജോലി ചെയ്‌തുകൊണ്ടിരിക്കെ കുട്ടിയുടെ അമ്മ താഴെത്തേ നിലയിലേക്ക് പോയപ്പോഴാണ് പീഡി പ്പിച്ചത്. പിന്നീട് തൊട്ടടുത്ത ദിവസവും പീഡിപ്പിച്ചു. കുട്ടി ഈക്കാര്യം അമ്മയെഅറിയിച്ചതിനെ തുടർന്ന് പൊലിസിൽ പരാതി നൽകി.

പൊലീസ് കുട്ടിയുടെ മൊഴിയെടുത്ത ശേഷമാണ് പോക്‌സോ കേസെടുത്തത് സ്ത്രീകൾ തനിച്ച താമസിക്കുന്ന വീടുകളിൽ ഒളിഞ്ഞു നോക്കുന്ന പ്രകൃതക്കാരനാണ് രാഘവൻ നേരത്തെ ഒളിഞ്ഞു നോട്ടത്തിന് ഇയാളെ നാട്ടുകാരുടെ പരാതി പ്രകാരംപൊലിസ് പിടികൂടിയിട്ടുണ്ട്. പ്രതിയെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.