പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

വിവാഹവാഗ്ദാനം നൽകിപീഡനം യുവാവിനെതിരെ കേസ്

 

കണ്ണൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. കോട്ടയം സ്വദേശിയും രാമന്തളി കക്കംപാറയിൽ താമസക്കാരനുമായ റോബിനെതിരെയാണ് ടൗൺ പോലീസ് കേസെടുത്തത്. ചെറുതാഴം വിളയാങ്കോട് സ്വദേശിനിയായ 35 കാരിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ഫെബ്രവരി 24 നു ആണ് പരാതിക്കാസ്പദമായ സംഭവം. ഭർത്താവുമായി ബന്ധം ഉപേക്ഷിച്ച യുവതിയുമായി സോഷ്യൽ മീഡിയ വഴി സൗഹൃദത്തിലായ പ്രതി വിവാഹ വാഗ്ദാനം നൽകി കണ്ണൂരിലെ സ്വകാര്യ ലോഡ്ജിൽ വിളിച്ചു വരുത്തി മുറിയെടുത്താണ് പീഡിപ്പിച്ചത്. പിന്നീട്

വാഗ്ദാനത്തിൽ നിന്നും യുവാവ് പിന്മാറിയതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.