പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

സംസ്ഥാനത്ത് ഈ മാസം അവസാനത്തോടെ വേനല്‍ മഴയെത്തും

 

             


                                                                                       

സംസ്ഥാനത്ത് ഈ മാസം അവസാന വാരത്തോടെ വേനല്‍ മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. തിങ്കളാഴ്ചയോടെ കേരളത്തില്‍ ഇപ്പോഴുള്ള അതികഠിനമായ ചൂടിന് അല്‍പ്പം ശമനം ഉണ്ടായേക്കുമെന്നും കാലാവസ്ഥ വകുപ്പ് വിലയിരുത്തുന്നു.

വടക്കന്‍ കര്‍ണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും മുകളിലായി ഉണ്ടായിരുന്ന എതിര്‍ ചക്രവാതമാണ് സംസ്ഥാനത്ത് കഴിഞ്ഞദിവസങ്ങളിലെല്ലാം താപനില വളരെ കഠിനമായി ഉയരാന്‍ കാരണമായത്. ഇതുമൂലം രാത്രി സമയത്തു പോലും അന്തരീക്ഷം തണുക്കാത്ത സ്ഥിതിയുണ്ടായി. ഇതോടെ രാത്രിയിലും കഠിനമായ ചൂടാണ് അനുഭവപ്പെട്ടിരുന്നത്.

ഇടി മഴമേഘങ്ങളെ തടഞ്ഞതും ഉയര്‍ന്ന താപനില തുടരാന്‍ കാരണമായി. ഇന്നത്തോടെ എതിര്‍ ചക്രവാതം ദുര്‍ബലമായേക്കും. അതോടെ അന്തരീക്ഷം കൂടുതല്‍ തണുക്കാന്‍ ഇടയാക്കിയേക്കും. കൂടുതല്‍ മഴമേഘങ്ങള്‍ക്കും, ഉച്ചയ്ക്ക് ശേഷം മഴ ലഭിക്കാനും ഇടയാക്കിയേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. ഏപ്രില്‍ അവസാന വാരത്തോടെ വേനല്‍മഴ സജീവമാകുമെന്നും കാലാവസ്ഥ വകുപ്പ് സൂചിപ്പിക്കുന്നു.



Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.