സംസ്ഥാനത്ത് വേനല്‍ മഴ തുടരാന്‍ സാധ്യത. വ്യാഴാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുംശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുമാണുള്ളത്.
മലയോര മേഖലകളില്‍ മഴ ശക്തമായേക്കും, മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.
അതേസമയം, സംസ്ഥാനത്ത് ചൂട് കനക്കുന്നതിനിടെ ഇന്നും വിവിധ ജില്ലകളില്‍ രേഖപ്പെടുത്തിയത് ഉയര്‍ന്ന താപനിലയാണ്. പാലക്കാട് ജില്ലയില്‍ 39.9 ഡിഗ്രി സെല്‍ഷ്യസും കൊല്ലം പുനലൂരില്‍ 37. 6 ഡിഗ്രി സെല്‍ഷ്യസും കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37. 2 ഡിഗ്രി സെല്‍ഷ്യസും ചൂടാണ് ഉച്ചവരെ രേഖപ്പെടുത്തിയത്. പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസും കൊല്ലത്ത് 39 ഡിഗ്രി സെല്‍ഷ്യസും താപനില ഉയര്‍ന്നേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നിലനില്‍ക്കെ ഇന്ന് ഇനിയും താപനില ഉയരാന്‍ തന്നെയാണ് സാധ്യത. നിലവില്‍ ഇടുക്കി, വയനാട് ജില്ലകളില്‍ ഒഴികെ 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ യെല്ലോ അലര്‍ട്ട് തുടരുകയാണ്.
*NETWORK NEWS YOUTUBE🟦🟩➡️*
https://www.youtube.com/@NetworkChannelPayyanur
*NETWORK NEWS FACEBOOK🟦🟩➡️*
https://www.facebook.com/payyanurnetworkchannel
*NETWORK NEWS INSTAGRAM🟦🟩➡️*
https://www.instagram.com/netwo_rkchannel/

