നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം ഘട്ട പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍. ചങ്ങനാശ്ശേരിയില്‍ എന്‍എന്‍എസ് ഹിന്ദു കോളേജില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയ പ്രധാനമന്ത്രി റോഡ് മാര്‍ഗം തിരുവല്ലയില്‍ എത്തി. കേരളത്തില്‍ ബിജെപി അനുകൂല തരംഗമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
NDA യോടുള്ള ഈ സ്‌നേഹം കേരളം മുഴുവന്‍ കാണുന്നു. കേരളം ഏറ്റവും വലിയ പരിവര്‍ത്തനത്തിന് തയ്യാറായിരിക്കുന്നു. മേയ് 4ന് NDA സര്‍ക്കാര്‍ അധികാരത്തിലേറാനുള്ള കൗണ്ട് ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു. കേരളത്തില്‍ ആദ്യമായി BJP അധികാരത്തിലെത്തും. കേരളത്തിലെ ഏറ്റവും വലിയ ചരിത്രത്തിലെ മാറ്റം ഉണ്ടാകാന്‍ പോകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
എന്‍ഡിഎ സ്ഥാനാര്‍ഥി അനൂപ് ആന്റണി കഴിഞ്ഞ 5 വര്‍ഷക്കാലമായി എന്നോടൊപ്പം പ്രവര്‍ത്തിക്കുന്നു. ആത്മാര്‍ത്ഥതയുള്ള വ്യക്തിയാണ്. അനൂപ് ആന്റണി തന്റെ സുഹൃത്താണ്. അനൂപ് ആന്റണി എനിക്കുവേണ്ടി രാജ്യം മുഴുവന്‍ ജോലി ചെയ്തിട്ടുണ്ട്.എന്റെ വലം കയ്യാണ്.പുതിയ വികസന മുന്നേറ്റത്തിന്റെ കേന്ദ്രമായി തിരുവല്ല മാറുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ 1,25000 പ്രവര്‍ത്തകരുമായി കഴിഞ്ഞ ദിവസം സംവദിച്ചു. കേരളം ദൈവദത്ത ഭൂമി. വന്‍ തൊഴില്‍ സാധ്യതയാണ് കേരളത്തില്‍ ഉള്ളത്. എന്നിട്ടും കേരളം പിന്നില്‍. LDF - UDF സര്‍ക്കാരുകള്‍ വികസനത്തിന് ഒന്നും ചെയ്യുന്നില്ല. വന്‍ പദ്ധതികളില്ല. കോട്ടയം മെഡി. കോളജ് ദുരവസ്ഥയില്‍. ഗ്രാമീണ റോഡുകളുടെ അവസ്ഥ പരിതാപകരം. ഒരു വന്‍കിട പാലം പണിയാന്‍ പോലും ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. അടിസ്ഥാന സൗകര്യ വികസനങ്ങളില്‍ വലിയ അപര്യാപ്തതയെന്നും അദ്ദേഹം വിമര്‍ശിച്ചു.
കേരളത്തില്‍ ഇതുവരെ ബിജെപിയുടെ സര്‍ക്കാര്‍ ഉണ്ടായിട്ടില്ല. എന്നിട്ടും ബിജെപി സര്‍ക്കാര്‍ ചെയ്യാന്‍ കഴിയാവുന്ന എല്ലാ സഹായങ്ങളും കേരളത്തിനു നല്‍കാന്‍ ബിജെപിക്ക് കഴിഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലിരുന്ന സമയത്തിനേക്കാള്‍ കൂടുതല്‍ കേരളത്തിന് എന്‍ഡിഎ സര്‍ക്കാര്‍ നല്‍കി. കേരളത്തിലെ ജനങ്ങള്‍ക്ക് നിലവാരമുള്ള ജീവിതസൗകര്യം ഒരുക്കലാണ് ബിജെപിയുടെ ലക്ഷ്യം.
ജല്‍ ജീവന്‍ മിഷന്‍ വഴി എല്ലായിടങ്ങളിലും ശുദ്ധജലം എത്തിക്കാന്‍ കഴിഞ്ഞു. കേരളത്തിലെ കര്‍ഷകര്‍ക്ക് 13,000 കോടി രൂപ സൗജന്യമായി നല്‍കിയിരുന്നു. കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്കും ഇതിന്റെ സൗകര്യം കിട്ടിയിട്ടുണ്ട്.ക്രിസ്തു മതക്കാര്‍ ഏറെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഗോവയിലും BJP യാണ്. കേരളത്തിലും BJP വരും.കേരളത്തില്‍ NDA സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ വലിയ വികസനങ്ങള്‍ ഉണ്ടാകും.
കേരളത്തിലെ ദേശീയപാത വികസനം സാധ്യമാക്കിയത് നരേന്ദ്രമോദി സര്‍ക്കാര്‍.ശബരി റെയില്‍ പാത പുതിയ വികസനത്തിന്റെ പാത തുറക്കും. ശബരിമലയിലേക്ക് നേരിട്ട് സഞ്ചാരസൗകര്യം ഉണ്ടാകും. തീര്‍ത്ഥാടനം സുഗമമാകും. പുതിയ തൊഴിലവസരത്തിന്റെ സാധ്യതകള്‍ തുറക്കപ്പെടും. കേരളത്തിലെ സര്‍ക്കാരുകള്‍ ഈ പദ്ധതികള്‍ നടപ്പിലാക്കാതിരിക്കാന്‍ ഓരോ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നു.
ഇതിന്റെ ഏറ്റവും വലിയ നഷ്ടം സംഭവിച്ചുകൊണ്ടിരിക്കുന്നത് തിരുവല്ലയ്ക്ക്. ഇത് മോദിയുടെ ഗ്യാരണ്ടിയാണ്.കേരളം വികസനത്തിന്റെ പാതയില്‍ അതിവേഗം മുന്നേറും. സ്ത്രീകള്‍ക്ക് കൂടുതല്‍ സഹായം നല്‍കുന്നു. സ്ത്രീ ശാക്തീകരണം പ്രധാന ലക്ഷ്യം. സ്ത്രീകള്‍ക്ക് രാഷ്ട്രീയത്തില്‍ കൂടുതല്‍ സംവരണം ഇനിയും ഉണ്ടാകും. സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തിയത് മോദി സര്‍ക്കാര്‍. വനിതാ സംവരണ ബില്ലിനെ എല്ലാവരും തുറന്ന മനസ്സോടുകൂടി അംഗീകരിക്കണം എന്ന് അദ്ദേഹം പറഞ്ഞു.

