പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കണ്ണൂർ: സ്വർണ്ണ കള്ളൻ എന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടതിന് കേസ്

 



കണ്ണൂർ: ഇൻസ്റ്റാഗ്രാമിൽ സ്വർണ്ണം കളളൻ എന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പോസ്റ്റിട്ടതിന് പരാതിയിൽ യുവാവിനെതിരെ സൈബർ ക്രൈം പോലീസ് കേസെടുത്തു. സി പി എം പ്രവർത്തകൻ പിണറായി എരുവട്ടിയിലെ ടി. സുധീറിൻ്റെ പരാതിയിലാണ് പ്രിയദർശിനി. ഒളയിക്കര എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉടമയായ പാച്ചപ്പൊയ്ക കാർത്തിക നിവാസിൽ അനുനന്ദ് (19) നെതിരെ സൈബർ പോലീസ് കേസെടുത്തത്. ഈ മാസം 9 ന് രാവിലെ 10മണിക്കും ഉച്ചയ്ക്കു രണ്ടു മണിക്കുമിടയിലാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. സംഭവം

സി പി എം പ്രവർത്തകർക്ക് മാനസികവിഷമം ഉണ്ടാക്കിയെന്നും പ്രകോപനപരമായ പോസ്റ്റ് ഇടുക വഴി ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രവർത്തിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.