പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പോക്സോ കേസിൽ പ്രതി അറസ്റ്റിൽ

 


പെരിങ്ങോം :പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. പെരിങ്ങോം സ്വദേശി ബാബു (60) വിനെയാണ് ഇൻസ്പെക്ടർ ടി.കെ.മുകുന്ദൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ആഴ്ചയാണ് പരാതിക്കാസ്പദമായ സംഭവം. സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയാണ് പ്രതി ക്വാട്ടേർസിൽ ക്ലീനിംഗ് ജോലിക്കെത്തിയ സമയത്ത് പീഡിപ്പിക്കാൻ ശ്രമിച്ചത്. 

പരാതിയിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.