പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കണ്ണപുരം: ഓട്ടോ ഡ്രൈവർക്കെതിരെ പോക്സോ കേസ്

 



കണ്ണപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവർക്കെതിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. മാട്ടൂൽ മടക്കരയിലെ ഓട്ടോ ഡ്രൈവർ റാഷിദിനെ (43)തിരെയാണ് പോക്സോ നിയമപ്രകാരം കണ്ണപുരം പോലീസ് കേസെടുത്തത്. ഈ മാസം എട്ടിന് പകൽ ആയിരുന്നു സംഭവം. സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന എട്ട് വയസുകാരിയെയാണ് പ്രതി ലൈംഗീകാതിക്രമത്തിന് ഇരയാക്കിയത്.

 കുട്ടി പീഡന വിവരം രക്ഷിതാക്കളോട് പറയുകയും ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ പോലീസിൽ പരാതിനൽകി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. സംഭവം പുറത്തറിഞ്ഞതോടെ പ്രതി ഒളിവിൽ പോയിരിക്കുകയാണ്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.