പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ലോകാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു



സോഷ്യൽആക് ഷൻ ഗ്രൂപ്പ് (ശാസ്ത്ര) ഷെൽട്ടർ ലോകാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു. പരിപാടി ഏഴോം ഗവ. ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. ബേബി സുഭദ്ര ഉദ്ഘാടനം ചെയ്തു.

 മനുഷ്യൻ പ്രകൃതിയുടെ ഭാഗമായതിനാൽ പ്രകൃതിയുടെ ഋതുചര്യക്കനുസരിച്ച് ജീവിക്കുക എന്നതാണ് ശാസ്ത്രീയമായ ആരോഗ്യ പാഠം എന്ന് ഉദ്ഘാടക അഭിപ്രായപ്പെട്ടു. ഓരോ പ്രദേശത്തിന്റെയും കാലാവസ്ഥക്കനുസരിച്ച് പ്രകൃതി തന്നെ ഉൽപ്പാദിപ്പിക്കുന്ന വിളവുകളെ തിരസ്ക്കരിതെ ആവശ്യത്തിന് മാത്രം ഭക്ഷിക്കുന്ന ആരോഗ്യ ശീലംചെറുപ്പം മുതൽ നാം നയിക്കേണ്ടതുണ്ട് എന്നും അവർ ആവശ്യപ്പെട്ടു. 

വ്യക്തികൾ വ്യത്യസ്തരായതിനാൽ ഒരേ അസുഖത്തിന് ഓരോ വ്യക്തിയിലും വ്യത്യസ്ത ചികിൽസാരീതികളും മരുന്നുമാണ് പ്രയോഗിക്കേണ്ടിവരിക. ഒരു വീട്ടിൽ തന്നെ ഒരസുഖത്തിന് ഒരാൾക്ക് നൽകിയ മരുന്ന് മറൊരാൾക്ക് അതേ അസുഖത്തിന് അതു യോജ്യമായി എന്നു വരില്ല, ചികിൽസ ഒരാളിൽ നിന്നും അനുകരിക്കാ വുന്നമിമിക്ക് പരിപാടിയല്ല എന്നും പറഞ്ഞ അവർ ശാസ്ത്രീയമായ ആരോഗ്യ പരിപാലനം എന്നതാണ് ഈ വർഷത്തെ ആരോഗ്യ ദിന സന്ദേശമെന്നും അവർ ഓർമ്മിപ്പിച്ചു.

ശാസ്ത്ര ഡയരക്ടർ വി.ആർ.വി. ഏഴോം അദ്ധ്യക്ഷനായി. സിക്രട്ടരി പി.പി.കുഞ്ഞിരാമൻ, ട്രഷറർ ഗംഗൻ കാനായി,ഷെൽട്ടർ ഹോം സുപ്രണ്ട് സുജ.എൻ, രമണി. ടി.വി, ഗീത. കെ, തുടങ്ങിയവർ സംസാരിച്ചു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.