പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ഓൺലൈൻ തട്ടിപ്പ്: ചക്കരക്കൽ സ്വദേശിക്ക് 72 ലക്ഷം നഷ്ടമായി

 


             

                                                                                   

കണ്ണൂർ: ​ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ തട്ടിപ്പ് ചക്കരക്കൽ സ്വദേശിയായ അറുപതുകാരന് 72 ലക്ഷം രൂപയിലധികം നഷ്ടമായി.

കണ്ണൂർ സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു. സോഷ്യൽ മീഡിയയിൽ കണ്ട അമിത ലാഭ വാഗ്ദാനത്തിൽ ആകൃഷ്ടനായാണ് പരാതിക്കാരന് ലക്ഷങ്ങൾ നഷ്ടമായത്. 

ഫേസ്ബുക്കിൽ കണ്ട പരസ്യത്തിൽ ക്ലിക്ക് ചെയ്തതോടെ തട്ടിപ്പ് സംഘത്തിന്റെ വാട്സ് ആപ് ഗ്രൂപ്പിൽ അംഗമായി. വാട്സ് ആപ് വഴി പരാതിക്കാരനെ ബന്ധപ്പെട്ട തട്ടിപ്പ് സംഘം ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ അമിത ലാഭം വാഗ്‌ദാനം ചെയ്ത് ഫെബ്രുവരി 14 മുതൽ ഏപ്രിൽ 4 വരെയുള്ള കാലയളവിൽ പല തവണകളായി 72,27900 രൂപ തട്ടുകയായിരുന്നു.

തുടർന്ന് വാഗ്‌ദാനം ചെയ്ത ലാഭ വിഹിതമോ നിക്ഷേപിച്ച പണമോ തിരികെ നൽകാതെ വഞ്ചിക്കുകയായിരുന്നു.




Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.