പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

അവധിക്കാലത്ത് സ്പെഷ്യല്‍ ക്ലാസ് വേണ്ട; നിയമവിരുദ്ധം, അവകാശ ലംഘനം എന്ന് വി ശിവന്‍കുട്ടി



കുട്ടികള്‍ക്ക് വേനലവധിയാണ്. കളിച്ചും രസിച്ചും അവര്‍ ആഘോഷത്തിലാണ്. ഇതിന് പുറമെ അത്യുഷ്ണത്തിന്റെ കാലം കൂടിയാണിത്. ഈ സാഹചര്യമെല്ലാം പരിഗണിച്ചാണ് വേനലവധി നിശ്ചയിച്ചത്. എന്നാല്‍ അവധിക്കാലത്തും സ്പെഷ്യല്‍ ക്ലാസുകള്‍ ചില സ്‌കൂളുകളില്‍ നടത്തുന്നുണ്ട്. ഇവര്‍ക്ക് ശക്തമായ താക്കീത് നല്‍കിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

തൊഴിലാളികള്‍ക്ക് പോലും ഉച്ചസമയം പുറംജോലികള്‍ ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യമാണ്. ഈ കാലാവസ്ഥയില്‍ കുട്ടികളെ സ്‌കൂളുകളില്‍ ഇരുത്തരുത്. അവരുടെ ആരോഗ്യത്തെ ബാധിക്കും. അവധികാലത്ത് പഠന ഭാരം അടിച്ചേല്‍പ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമായേ കാണാന്‍ സാധിക്കൂ. സൂര്യാഘാതം ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.