പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ഏപ്രിൽ 28ൻ്റെ കേരള ഹർത്താൽ ബന്ദായി മാറുമെന്ന് നിധിൻ രാജ് ആക്ഷൻ കൗൺസിൽ

  


                                                                                   

കണ്ണൂർ:അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ഒന്നാം വർഷ ബി ഡി എസ് വിദ്യാർത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശി നിധിൻ രാജിന്റെ മരണത്തിനുത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഏപ്രിൽ 28 ന് നിധിൻ രാജ് ആക്ഷൻ കൗൺസിൽ നടത്തുന്ന പകൽ ഹർത്താൽ ബന്ദായി മാറുമെന്നും എല്ലാവരും സഹകരിക്കണമെന്നും ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽവാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിധിൻ രാജിന്റെ മരണത്തിനുത്തരവാദികളായവരെ മുഴുവൻ അറസ്റ്റ് ചെയ്യുക , രോഹിത് വെമൂല ആക്ട് നടപ്പിലാക്കുക, നിധിൻ രാജിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ദന്തൽ കോളേജിന്റെ അഫിലിയേഷൻ റദ്ദു ചെയ്യുക, ജുഡീഷ്യൽ മേൽനോട്ടത്തിൽ കേസ്സന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് ആക്ഷൻ കമ്മിറ്റി നടത്തുന്ന ഹർത്താൽനടത്തുന്നതെന്നും അവശ്യ സർവ്വീസുകളെ ഹർത്താലിൽ നിന്നു മൊഴിവാക്കീട്ടുണ്ടെന്നും ആക്ഷൻ കമ്മിറ്റി ജില്ലാ കൺവീനർ സുനിൽ കൊയിലേരിയൻപറഞ്ഞു. 

ജസ്റ്റിസ് ഫോർ നിധിൻ രാജ് ആക്ഷൻ കൗൺസിലും ദലിത് ആദിവാസി സംഘടനകളും കേരളത്തിലെ പൗര സമൂഹവുമുൾപ്പെടെ അറുപതോളം സംഘടനകളുമാണ്  ഹർത്താലിന് നേതൃത്വം നൽകുന്നത്. രാവിലെ ആറു മണി മുതൽ വൈകുന്നേരം ആറുമണി വരെയാണ് ഹർത്താൽ. പത്രം പാൽ, ആശുപത്രി എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് റോഡിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങൾ തടയും. കടകമ്പോളങ്ങൾ അടച്ച് വ്യാപാരികൾ സഹകരിക്കണമെന്ന് സുനിൽ കൊയിലേരിയൻ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ ഡോ: ഡി സുരേന്ദ്രനാഥ്, കുഞ്ഞമ്പു കല്യാശ്ശേരി, വിജയൻ വി സി എന്നിവരും പങ്കെടുത്തു.



⭕⭕⭕⭕⭕⭕


🪀 *പ്രാദേശിക വാർത്തകൾ  തത്സമയം ലഭിക്കുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക*👇🏻


https://chat.whatsapp.com/K3ByxPLjsEKFFxO7ZThdMQ?mode=ac_t

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.