പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

തിരുവനന്തപുരത്ത് മകൻ അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി

 


തിരുവനന്തപുരം: അമ്പൂരിയിൽ മകൻ അച്ഛനെ അടിച്ച് കൊലപ്പെടുത്തി. അമ്പൂരി കുരുവിക്കോണം ഇടിയൻകോളം കല്ലൂർ ഹൗസിൽ തോമസ് എബ്രഹാം (62) ആണ് മരിച്ചത്. മകൻ ഷൈനു തോമസിനെ (31) വെള്ളറട പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ബുധനാഴ്‌ച രാത്രി 11 മണിയോടെയാണ് സംഭവം.

ഷൈനുവിന്റെ വിവാഹ വാർഷികം ആയിരുന്നു ഇന്നലെ. ഇതേത്തുടർന്ന് മദ്യപാന സദസുകൾ ഉണ്ടായിരുന്നു. മദ്യലഹരിയിലാണ് സംഭവം നടന്നതെന്നാണ് വെള്ളറട പോലീസ് പറയുന്നത്. സംഘർഷത്തിൽ ഇടപെട്ട അമ്മാവൻ വർഗീസിനെയും (50) ഷൈനു കുത്തിപ്പരിക്കേൽപ്പിച്ചു. ഇദ്ദേഹം ചികിൽസയിലാണ്.

ആഘോഷ പരിപാടികൾക്ക് ശേഷം ഷൈനുവും ഭാര്യയും തമ്മിലുണ്ടായ വാക്കേറ്റം അമ്മയും അമ്മാവനും ചേർന്ന് നിയന്ത്രിക്കാൻ ശ്രമിച്ചു. ഇതിനിടെയാണ് ഷൈനു കത്തികൊണ്ട് അമ്മാവനെ കുത്തിയത്. ബഹളം കേട്ടെത്തിയ പിതാവ് തോമസ് എബ്രഹാമിനെ ഷൈനു കസേര കൊണ്ട് തലയ്‌ക്ക് അടിക്കുകയായിരുന്നു.

ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്‌റ്റുമോർട്ടത്തിന് ശേഷം മാത്രമേ ഇക്കാര്യം സ്‌ഥിരീകരിക്കാനാകൂ.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.